ホーム/ニュース

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

ബിഷ്കെക്ക്: പശ്ചിമേഷ്യയിൽ ഭൗമരാഷ്‌ട്രീയ സംഘർഷങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക കൂടിക്കാഴ്ച നടത്തി. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ (എസ്‌സിഒ) ഉച്ചകോടിക്കിടെയായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ഇന്ത്യ–ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു. വരും ദിവസങ്ങളിൽ ഇറാനുമായുള്ള വ്യാപാരം കൂടുതൽ വികസിപ്പിക്കാനും വൈവിധ്യവത്കരിക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ബിഷ്കെക്കിൽ പെഷേഷ്കിയാനുമായി കൂടിക്കാഴ്ച നടത്തിയ വിവരം […]

ニュース記事上級後期スポーツ無料で読める印刷用ワークシート
日本語訳付きマラヤーラム語クイズ

ബിഷ്കെക്ക്: പശ്ചിമേഷ്യയിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക കൂടിക്കാഴ്ച നടത്തി. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ (എസ്സിഒ) ഉച്ചകോടിക്കിടെയായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച.

ഇന്ത്യ–ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു. വരും ദിവസങ്ങളിൽ ഇറാനുമായുള്ള വ്യാപാരം കൂടുതൽ വികസിപ്പിക്കാനും വൈവിധ്യവത്കരിക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

ബിഷ്കെക്കിൽ പെഷേഷ്കിയാനുമായി കൂടിക്കാഴ്ച നടത്തിയ വിവരം സാമൂഹികമാധ്യമത്തിലൂടെ പങ്കുവച്ച പ്രധാനമന്ത്രി, വിവിധ മേഖലകളിൽ ഇറാനുമായുള്ള ഇന്ത്യയുടെ ദീർഘകാല സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചതായി വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്തതായും മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ തുടർന്നും പിന്തുണ നൽകുമെന്നും മോദി പറഞ്ഞു.

സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമാണ് പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതെന്ന ഇന്ത്യയുടെ സ്ഥിരമായ നിലപാടും പ്രധാനമന്ത്രി ആവർത്തിച്ചു. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം നാവിഗേഷൻ, വാണിജ്യ സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും മോദി ഊന്നിപ്പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല ബന്ധത്തിന് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ട്. വ്യാപാരം ഉൾപ്പെടെ വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ പരിഗണിച്ചതായാണ് വിവരം.

അർമേനിയൻ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച

എസ്സിഒ ഉച്ചകോടിക്കിടെ അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിനിയനുമായും പ്രധാനമന്ത്രി മോദി പ്രത്യേക ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, ഐടി, ബഹിരാകാശം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഇന്ത്യ–അർമേനിയ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മോദി വ്യക്തമാക്കി.

വ്യാപാര, നിക്ഷേപ ബന്ധങ്ങളും വരും ദിവസങ്ങളിൽ കൂടുതൽ ആഴത്തിലാക്കാനാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

下線付きの単語をタップすると意味が表示されます。

出典: Janam TV

1 / 9

このレッスンについて

ബിഷ്കെക്ക്: പശ്ചിമേഷ്യയിൽ ഭൗമരാഷ്‌ട്രീയ സംഘർഷങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക കൂടിക്കാഴ്ച നടത്തി. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ (എസ്‌സിഒ) ഉച്ചകോടിക്കിടെയായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ഇന്ത്യ–ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു. വരും ദിവസങ്ങളിൽ ഇറാനുമായുള്ള വ്യാപാരം കൂടുതൽ വികസിപ്പിക്കാനും വൈവിധ്യവത്കരിക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ബിഷ്കെക്കിൽ പെഷേഷ്കിയാനുമായി കൂടിക്കാഴ്ച നടത്തിയ വിവരം […] 上級後期レベルで書かれているため、複雑で自然な言語。 読み、音声があれば聞き、知らない単語をタップし、最後にクイズを終えましょう。

よくある質問

このレッスンのレベルは?
上級後期のレッスンです。複雑で自然な言語。
このレッスンは無料ですか?
はい。レッスン全体を無料で読めます。無料アカウントには単語検索、クイズ、AIツールの利用制限がありますが、Premiumなら解除されます。
知らない単語はどう理解すればいいですか?
単語をタップして意味を確認し、単語リストに保存して、あとで間隔反復で復習できます。

上級後期の次へ

スポーツ熟達
Janam TV8月31日

പെട്രോളിലെ എഥനോൾ അളവ് ബില്ലിൽ രേഖപ്പെടുത്തണം; ഹരജി തള്ളി സുപ്രീംകോടതി, ഹൈക്കോടതിയെ സമീപിക്കാമെന്ന് നിർദേശം

ന്യൂഡൽഹി: പെട്രോളിൽ കലർത്തിയിരിക്കുന്ന എഥനോളിന്റെ അളവ് ഇന്ധന പമ്പുകളിലെ നോസിലുകളിലും ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലുകളിലും നിർബന്ധമായും രേഖപ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിഷയത്തിൽ പരാതിയുണ്ടെങ്കിൽ ഹരജിക്കാരന് ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അഡ്വക്കേറ്റ് എൻ.കെ. ഗോസ്വാമിയാണ് ഹരജി സമർപ്പിച്ചത്. താൻ വാങ്ങുന്ന ഇന്ധനത്തിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്നും അതിലെ എഥനോളിന്റെ അനുപാതം എത്രയാണെന്നും അറിയാനുള്ള അവകാശം ഓരോ ഉപഭോക്താവിനുമുണ്ടെന്നാണ് ഹരജിക്കാരന്റെ പ്രധാന […]

スポーツ初級
Janam TV8月31日

മെസ്സി തട്ടിപ്പ്: എസ്‌ഐടി അന്വേഷിക്കും; ഫയൽ ആഭ്യന്തരവകുപ്പിന് കൈമാറി: ജനം ബിഗ് ഇംപാക്ട്

തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ ഫയൽ ആഭ്യന്തരവകുപ്പിന് കൈമാറി. മെസ്സിയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ കായിക വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ പൂഴ്‌ത്തിവെച്ചതായി നേരത്തെ ജനം ടി വി റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ട് സമർപ്പിച്ച് ഒരു മാസം പിന്നിട്ടിട്ടും തുടർനടപടികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. ഇത് സംബന്ധിച്ച വിവരങ്ങൾ ജനം ടി വി വാർത്തയാക്കിയതിന് […]

エンターテインメント上級後期
Madhyamam9月1日

മാഹി ബൈപാസിൽ ഗതാഗതക്കുരുക്ക് പതിവ്

旅行上級後期
Asianet News9月1日

ഒരുലക്ഷത്തോളം പേർ ‍പങ്കെടുക്കും; ദില്ലി രാംലീല മൈതാനിയിൽ ഇന്ന് സിപിഐ പ്രതിഷേധറാലി

<p>ഒരുലക്ഷത്തോളം പേർ &zwj;പങ്കെടുക്കും; ദില്ലി രാംലീല മൈതാനിയിൽ ഇന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രസർക്കാറിനെതിരായ സിപിഐ പ്രതിഷേധറാലി</p>

成長上級後期
Asianet News9月1日

മുഖ്യമന്ത്രിയെ തടഞ്ഞ കേസ്; ചേന്തി അനിലിനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും

<p>മുഖ്യമന്ത്രിയെ തടഞ്ഞ കേസ്; ചേന്തി അനിലിനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും, രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകുന്നത്</p>

ホラー・ミステリー上級後期
Mathrubhumi9月1日

ഭാര്യയാണെങ്കിലും പ്രായപൂർത്തിയായില്ലെങ്കിൽ ശാരീരികബന്ധം പോക്‌സോ കുറ്റം – ഹൈക്കോടതി