このレッスンについて
学習者向けマラヤーラム語レッスン。 上級後期レベルで書かれているため、複雑で自然な言語。 読み、音声があれば聞き、知らない単語をタップし、最後にクイズを終えましょう。

മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹം കഴിച്ചതാണെന്ന വാദത്തിന്റെപേരില് ഇളവ് അനുവദിച്ചില്ല
കൊച്ചി: ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ശാരീരികബന്ധം പോക്സോ പ്രകാരമുള്ള കുറ്റമാണെന്ന് ഹൈക്കോടതി. ഭാര്യ ആണോ അല്ലയോ എന്നത് പരിഗണിക്കേണ്ട വിഷയമല്ലെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.
പോക്സോ കേസും ബലാത്സംഗക്കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ഇരുപത്തിയേഴുകാരൻ നൽകിയ ഹർജി തള്ളിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹം കഴിച്ചതാണെന്നും ഇക്കാര്യം പരാതിക്കാരി പോലീസിനോട് സമ്മതിച്ചതാണെന്നും കേസ് നിലനിൽക്കില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.
എന്നാൽ, മുസ്ലിം മതാചാരപ്രകാരം വിവാഹം നടത്തിയാലും പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ ആക്ട് പ്രകാരമുള്ള കുറ്റകൃത്യം ഇല്ലാതാകില്ലെന്ന് കോടതി പറഞ്ഞു.
2021-ൽ 17 വയസ്സും ഒരു മാസവും പ്രായമുള്ളപ്പോഴാണ് പരാതിക്കാരി ലൈംഗികാതിക്രമത്തിനിരയായത്. 2021 ഒക്ടോബർ 23-ന് പരാതിക്കാരിയുടെ വീട്ടിലെത്തി, വസ്ത്രങ്ങൾ വാങ്ങി നൽകാമെന്ന് വാഗ്ദാനംചെയ്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.
അവിടെവെച്ച് നാലുദിവസം ശാരീരികബന്ധത്തിൽ ഏർപ്പെട്ടു. ഇതിന് ഹർജിക്കാരന്റെ മാതാപിതാക്കളും ഒത്താശചെയ്തു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി വിലയിരുത്തി.
ഭാര്യയാണെങ്കിൽ 15-നും 18-നും ഇടയിൽ പ്രായമുള്ളവരുമായുള്ള ശാരീരികബന്ധത്തിൽ ബലാത്സംഗക്കേസ് നിലനിൽക്കില്ലെന്ന ഇന്ത്യൻ ക്രിമിനൽ നിയമത്തിലെ ഇളവ് സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ബാധകമാകില്ലെന്നും കോടതി പറഞ്ഞു.
പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെ പരിഗണനയിലുള്ള കേസ് നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.
Content Highlights: Kerala High Court ruled that physical relations with a wife under 18 years of age is a POCSO crime., Personal or religious law marriages do not exempt individuals from POCSO Act provisions for minors., The court dismissed the petition to quash the POCSO and rape case filed against a 27-year-old man., Supreme Court's 2017 exception regarding age of consent does not override POCSO charges.
Published: 01 Sept 2026, 06:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
下線付きの単語をタップすると意味が表示されます。
出典: Mathrubhumi
学習者向けマラヤーラム語レッスン。 上級後期レベルで書かれているため、複雑で自然な言語。 読み、音声があれば聞き、知らない単語をタップし、最後にクイズを終えましょう。
ホラー・ミステリー初級<p>കോയമ്പത്തൂരിലെ എം‍ഡിഎംഎ വേട്ട; പിടിയിലായവർക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും, കൂടുതൽ അന്വേഷണത്തിന് എസ്ഐടി</p>
തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യനാണ് കാറിനുള്ളിൽ വെന്തുമരിച്ചത്. മുൻ സൈനികനായ ടൈറ്റസ് ഞായറാഴ്ച രാത്രി വീട്ടുകാരുമായി പിണങ്ങി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. വിഴിഞ്ഞത്തുനിന്ന് വെങ്ങാനൂർ ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ അയ്യങ്കാളി സ്കൂളിന് സമീപത്തുവെച്ചാണ് KLO5 AV 3686 നമ്പരിലുള്ള റെനോൾട്ട് ക്വിഡ് കാറിന് തീപിടിച്ചത്. റോഡിന്റെ മധ്യഭാഗത്ത് വച്ച് വാഹനത്തിന്റെ മുൻഭാഗത്ത് തീപടരുകയായിരുന്നു. തുടർന്ന് […]
エンターテインメント上級後期
旅行上級後期<p>ഒരുലക്ഷത്തോളം പേർ ‍പങ്കെടുക്കും; ദില്ലി രാംലീല മൈതാനിയിൽ ഇന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രസർക്കാറിനെതിരായ സിപിഐ പ്രതിഷേധറാലി</p>
成長上級後期<p>മുഖ്യമന്ത്രിയെ തടഞ്ഞ കേസ്; ചേന്തി അനിലിനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും, രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകുന്നത്</p>
日常生活上級後期