இந்தப் பாடத்தைப் பற்றி
கற்பவர்களுக்கான மலையாளம் பாடம். இது தேர்ச்சி நிலையில் எழுதப்பட்டுள்ளது, எனவே நுணுக்கம் மற்றும் பாணி. படியுங்கள், ஒலி இருந்தால் கேளுங்கள், தெரியாத சொற்களைத் தட்டுங்கள், இறுதியில் வினாடி வினா எழுதுங்கள்.

പുതിയ അധ്യയന വർഷം: കാവലും കരുതലുമായി ദുബൈ പൊലീസ്
text_fields
ദുബൈ: പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈ പൊലീസിന്റെ ട്രാഫിക് വിഭാഗം റോഡുകളിലും വിദ്യാലയ പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കി. ‘അപകടരഹിത ദിനം’ കാമ്പയിന്റെ ഭാഗമായാണ് നടപടി. രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കാനും, ഗതാഗതക്കുരുക്ക് ഒഴിവാക്കാനും, വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കാനുമാണ് പൊലീസ് റോഡ് പട്രോളിങ് ശക്തമാക്കിയത്.
സ്കൂളുകളുടെ പ്രവേശന കവാടങ്ങളിലും പ്രധാന ജങ്ഷനുകളിലും പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ദുബൈ പൊലീസ് ഓപറേഷൻസ് അസി. കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ മുസബ്ബഹ് സഈദ് അൽ ഗഫ്ലി പറഞ്ഞു. മാതാപിതാക്കൾ കുട്ടികളുമായി വീടുകളിൽ നിന്നും നേരത്തെ ഇറങ്ങണമെന്നും അമിതവേഗവും തിരക്കും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഹനത്തിന്റെ ഫുട്പാത്തിനോട് ചേർന്ന വശത്തൂടെ മാത്രമേ കുട്ടികളെ പുറത്തിറക്കാവൂ. വഴിയുടെ നടുവിൽ വാഹനം നിർത്തുക, ഡബിൾ പാർക്കിങ് നടത്തുക, സ്കൂൾ കവാടങ്ങൾ തടസ്സപ്പെടുത്തുക തുടങ്ങിയവ ചെയ്യരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചെറിയ കുട്ടികളെ റോഡ് മുറിച്ചുകടക്കാൻ ഒറ്റക്ക് വിടാതെ സ്കൂൾ കവാടം വരെ കൂടെപ്പോകണമെന്ന് ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ നിർദേശിച്ചു. സ്കൂൾ ബസുകൾ ‘സ്റ്റോപ്പ്’ ബോർഡ് ഉയർത്തിയാൽ മറ്റ് വാഹനങ്ങൾ കുറഞ്ഞത് അഞ്ചുമീറ്റർ അകലെ നിർബന്ധമായും വാഹനം നിർത്തിയിടണമെന്ന് ബ്രിഗേഡിയർ ബിൻ സുവൈദാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. പാർക്കിങ്ങിനായി നിശ്ചിത സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
அடிக்கோடிட்ட எந்தச் சொல்லையும் தட்டிப் பொருளைப் பாருங்கள்.
ஆதாரம்: Madhyamam
கற்பவர்களுக்கான மலையாளம் பாடம். இது தேர்ச்சி நிலையில் எழுதப்பட்டுள்ளது, எனவே நுணுக்கம் மற்றும் பாணி. படியுங்கள், ஒலி இருந்தால் கேளுங்கள், தெரியாத சொற்களைத் தட்டுங்கள், இறுதியில் வினாடி வினா எழுதுங்கள்.
வணிகம் & தொழில்உயர் இடைநிலை
வணிகம் & தொழில்உயர் இடைநிலைമുസ്‌ലിം സർവ്വീസ് സൊസൈറ്റി കൊച്ചി മട്ടാഞ്ചേരി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ,വിവിധ മേഖലകളിൽ സ്തുത്യാർഹമായ സേവനം നടത്തിയ വ്യക്തികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.
அறிவியல் & தொழில்நுட்பம்தேர்ச்சி
கற்பனைதேர்ச்சி
உணவுதேர்ச்சிതിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യനാണ് കാറിനുള്ളിൽ വെന്തുമരിച്ചത്. മുൻ സൈനികനായ ടൈറ്റസ് ഞായറാഴ്ച രാത്രി വീട്ടുകാരുമായി പിണങ്ങി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. വിഴിഞ്ഞത്തുനിന്ന് വെങ്ങാനൂർ ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ അയ്യങ്കാളി സ്കൂളിന് സമീപത്തുവെച്ചാണ് KLO5 AV 3686 നമ്പരിലുള്ള റെനോൾട്ട് ക്വിഡ് കാറിന് തീപിടിച്ചത്. റോഡിന്റെ മധ്യഭാഗത്ത് വച്ച് വാഹനത്തിന്റെ മുൻഭാഗത്ത് തീപടരുകയായിരുന്നു. തുടർന്ന് […]