മാഹി ബൈപാസിൽ ഗതാഗതക്കുരുക്ക് പതിവ്

മാഹി ബൈപാസിൽ ഗതാഗതക്കുരുക്ക് പതിവ്
පුවත් ලිපියඋසස්විනෝදාස්වාදයකියවීමට නොමිලේමුද්‍රණය කළ හැකි වැඩපත්‍රිකාව
සිංහල පරිවර්තන සහිත මලයාලම්ප්‍රශ්නාවලි

മാഹി ബൈപാസിൽ ഗതാഗതക്കുരുക്ക് പതിവ്

text_fields

മാഹി: സിഗ്നൽ പോയൻറിന് ഇരുവശങ്ങളിലുമായി കുഴിച്ചുനീക്കിയ റോഡിൽ വീണ്ടും മണ്ണ് നിറക്കുന്നതിനെ തുടർന്ന് ബൈപാസിൽ ഗതാഗതം നിരോധിച്ചത് വാഹന യാത്രികർക്ക് ദുരിതമായി. കണ്ണൂർ ഭാഗത്തേക്കുള്ള റോഡിൽനിന്ന് എട്ട് മീറ്ററിലേറെ താഴ്ചയിൽ വരെ മണ്ണ് നീക്കിയാണ് സിഗ്നൽ പോയൻറിന് സമീപത്തെ റോഡ് നിർമിച്ചത്.

അര നൂറ്റാണ്ടിലേറെക്കാലം ചുവപ്പുനാടയിൽ കുരുങ്ങിയ ബൈപാസിൽ ചൊക്ലി - മാഹിപാലം റോഡിന് കുറുകെയുള്ള സിഗ്നൽ പോയൻറ് നിർമാണം. ഏതാനും മനുഷ്യർ മരിക്കുന്നതിനും നിരവധി അപകടങ്ങൾക്കും കാരണമായതിന് ശേഷം പരിഹാരമായി നിർമിക്കുന്ന അടിപ്പാതയുടെ ഘടന നിർമാണം പൂർത്തിയായെങ്കിലും മുകളിലൂടെയുള്ള ബൈപാസ് റോഡിൽ മണ്ണ് വീണ്ടും നിറക്കൽ പൂർത്തിയായിട്ടില്ല.

അതിനാൽ ഈ ഭാഗത്ത് ബൈപാസ് റോഡിലൂടെയെത്തുന്ന ഭാരവാഹനങ്ങൾ ഉൾപ്പെടെ സർവിസ് റോഡിലൂടെയാണ് യാത്ര ചെയ്യേണ്ടത്. ഇതിനു പുറമെ, വാഹനമെങ്ങാൻ ബ്രേക്ക്ഡൗണായാൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്. ഇത്രയൊക്കെ സഹിച്ച് ബൈപാസിൽ കയറുന്ന വാഹനങ്ങളിൽനിന്ന് ടോൾ ഈടാക്കുന്നുമുണ്ട്. തിങ്കളാഴ്ച സിഗ്നൽ പോയൻറിന് സമീപത്തെ സർവിസ് റോഡിൽ വാഹനം തകരാറിലായതിനെ തുടർന്ന് മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

റോഡിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടതോടെ യാത്രക്കാർ ഏറെ നേരം കുരുക്കിൽപ്പെട്ടു. മാഹി പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് തകരാറിലായ വാഹനം മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയാണുണ്ടായത്. കണ്ണൂർ ഭാഗത്തേക്കുള്ള സർവിസ് റോഡിൽ ആദ്യത്തെ പെട്രോൾ പമ്പിന് സമീപത്തുനിന്ന് നിർമാണം പൂർത്തിയാകുന്നതുവരെ ബൈപാസിലേക്ക് വാഹനങ്ങൾക്ക് താൽക്കാലികമായി പ്രവേശനം അനുവദിച്ചാൽ ദുരിതത്തിന് ഒരറുതി വരെ പരിഹാരം കാണാൻ കഴിയുമെന്ന് നാട്ടുകാർ പറഞ്ഞു.

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

අර්ථය බැලීමට යටින් ඉරි ඇති ඕනෑම වචනයක් ස්පර්ශ කරන්න.

මූලාශ්‍රය: Madhyamam

1 / 9

මෙම පාඩම ගැන

ඉගෙනුම්කරුවන් සඳහා මලයාලම් පාඩමක්. මෙය උසස් මට්ටමින් ලියා ඇත, එබැවින් සංකීර්ණ, ස්වාභාවික භාෂාව. එය කියවන්න, ශ්‍රව්‍ය ඇති තැන සවන් දෙන්න, නොදන්නා වචන ස්පර්ශ කරන්න, ප්‍රශ්නාවලියෙන් අවසන් කරන්න.

නිතර අසන ප්‍රශ්න

මෙම පාඩම කුමන මට්ටමේද?
මෙය උසස් පාඩමකි: සංකීර්ණ, ස්වාභාවික භාෂාව.
මෙම පාඩම නොමිලේද?
ඔව්. ඔබට සම්පූර්ණ පාඩමම නොමිලේ කියවිය හැක. නොමිලේ ගිණුම්වල වචන අර්ථ බැලීම්, ප්‍රශ්නාවලි සහ AI මෙවලම් සඳහා දෛනික සීමා ඇත; Premium මඟින් ඒවා ඉවත් වේ.
මා නොදන්නා වචන තේරුම් ගන්නේ කෙසේද?
ඕනෑම වචනයක් ස්පර්ශ කර අර්ථය බලන්න, ඔබේ වචන ලැයිස්තුවට සුරකින්න, පසුව spaced repetition මඟින් එය නැවත පරීක්ෂා කරන්න.

උසස් සඳහා ඊළඟට

විනෝදාස්වාදයඋසස්
Chandrika Dailyනිකිණි 27

‘മഴ നിര്‍ത്താന്‍ താന്‍ നാരങ്ങ മുറിച്ചുവെന്ന് ബിജെപി എംപി; ‘എങ്കില്‍ വിലക്കയറ്റത്തിനും ഇതേ വിദ്യ പരീക്ഷിക്കൂവെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്

കാങ്കര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് വേദിയിലിരുന്ന് വിചിത്രമായ അവകാശവാദം ഉന്നയിച്ചത്.

විනෝදාස්වාදයමධ්‍යම
Mathrubhumiනිකිණි 31

സംസ്ഥാന അവാർഡ് നേടിയ സിദ്ധാർത്ഥയ്ക്ക് നെടുമ്പന ഗ്രാമത്തിന്റെ ആദരം

විනෝදාස්වාදයආරම්භක
Janam TVනිකිණි 31

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിർന്ന സന്യാസിവര്യൻ സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

കൊച്ചി: മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിർന്ന സന്യാസിവര്യനും പ്രമുഖ ആയുർവേദ പണ്ഡിതനും ഡോക്ടറുമായ സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. എറണാകുളം അമൃത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1991-ലാണ് സ്വാമി ശങ്കരാമൃതാനന്ദപുരി മാതാ അമൃതാനന്ദമയീ മഠത്തിൽ ചേർന്നത്. ആത്മീയ രംഗത്തും ആയുർവേദ ചികിത്സാ മേഖലയിലും ശ്രദ്ധേയമായ സേവനങ്ങൾ അദ്ദേഹം നടത്തി. അമൃതപുരിയിലെ അമൃത സ്കൂൾ ഓഫ് ആയുർവേദയുടെ ഡീനായും അമൃത ആയുർവേദ ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആയുർവേദത്തിലെ ആഴത്തിലുള്ള പാണ്ഡിത്യത്തിനൊപ്പം ചികിത്സാരംഗത്തെ […]

සංචාරයඋසස්
Asianet Newsබිනර 1

ഒരുലക്ഷത്തോളം പേർ ‍പങ്കെടുക്കും; ദില്ലി രാംലീല മൈതാനിയിൽ ഇന്ന് സിപിഐ പ്രതിഷേധറാലി

<p>ഒരുലക്ഷത്തോളം പേർ &zwj;പങ്കെടുക്കും; ദില്ലി രാംലീല മൈതാനിയിൽ ഇന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രസർക്കാറിനെതിരായ സിപിഐ പ്രതിഷേധറാലി</p>

වැඩිහිටි වීමඋසස්
Asianet Newsබිනර 1

മുഖ്യമന്ത്രിയെ തടഞ്ഞ കേസ്; ചേന്തി അനിലിനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും

<p>മുഖ്യമന്ത്രിയെ തടഞ്ഞ കേസ്; ചേന്തി അനിലിനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും, രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകുന്നത്</p>

භීතිකාව සහ අභිරහස්උසස්
Mathrubhumiබිනර 1

ഭാര്യയാണെങ്കിലും പ്രായപൂർത്തിയായില്ലെങ്കിൽ ശാരീരികബന്ധം പോക്‌സോ കുറ്റം – ഹൈക്കോടതി

മാഹി ബൈപാസിൽ ഗതാഗതക്കുരുക്ക് പതിവ് (මලයාලම් උසස්) | Heylangs